Spread the love

ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍

മൊറോക്കോയെ കീഴടക്കി ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോള്‍ സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സ് ്ടീമിന്റെ ജയം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമിയിലെത്തുന്നത്. എംബാപ്പെയും ഒസ്മാന്‍ ഡെംബെലെയുമാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്.

ഫ്രാന്‍സിന്റെ ആക്രമണ നിരയെ നേരിടാന്‍ അമിത പ്രതിരോധത്തിലേക്ക് പോയതാണ് മൊറോക്കോയ്ക്ക് തിരിച്ചടിയായത്. സ്ട്രൈക്കര്‍ ഇസ്മായെല്‍ സൈബാരിയുടെ അഭാവം തുടര്‍ച്ചയായ രണ്ടാം സെമി ലക്ഷ്യമിട്ടെത്തിയ മൊറോക്കോയുടെ നിഴലിച്ചു.ആദ്യ പകുതിയില്‍ പൂര്‍ണമായും പ്രതിരോധത്തിലൂന്നി കളിക്കുന്ന മൊറോക്കന്‍ ടീമായി. എംബാപ്പെ ഫ്രാന്‍സിനായി ഗോള്‍ നേടി