പാലാ നഗരസഭയിൽ സ്വതന്ത്രമുന്നണി സ്വതന്ത്ര ബ്ലോക്കാക്കി പ്രശ്നാധിഷ്ഠിതമായി പ്രവർത്തിക്കും. ഇരു മുന്നണികളും തങ്ങളെ ഓർത്ത് വേവലാതിപ്പടണ്ട: ബിജു പുളിക്കകണ്ടം
കോട്ടയം : നഗരസഭയിൽ സ്വതത്രമുന്നണിക്ക് പിന്തുണ നൽകില്ല എന്നും ഈ വിഷയത്തിൽ അവരുടെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും എന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പ്രസ്താവന ഇന്ന് ഇടതുമുന്നണിയിലുള്ള കക്ഷി നേതാവ് നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പറയട്ടേ ,
ഞങ്ങൾ സ്വതന്ത്ര മുന്നണി ഒരു കാരണവശാലും ഇനി മറ്റൊരു മുന്നണിയുമായി ഭരണം ലഭിക്കുന്നതിനായുള്ള യാതൊരു ചർച്ചകളോ ശ്രമങ്ങളോ നടത്തില്ലായെന്ന് മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണന്ന് സ്വതന്ത്ര മുന്നണി കൗൺസിലർ ബിജു പുളിക്കകണ്ടം വൃക്തമാക്കി.അതിനാൽ തന്നെ ആ നേതാവിൻ്റെ പ്രസ്താവനയ്ക്ക് ഒരു പ്രസക്തിയുമില്ല.
ഞങ്ങൾക്ക് വോട്ടു ചെയ്തവർ , മുനിസിപ്പൽ ചെയർപേഴ്സൺ ആകാനായല്ലാ മറിച്ച് അവരുടെ വാർഡിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന സ്വതന്ത്ര കൗൺസിലർമാരായി നിലകൊള്ളാനാണ് അവരുടെ തീരുമാനം രേഖപ്പെടുത്തിയത് എന്ന വിശ്വാസവും ഞങ്ങൾക്കുണ്ട്.
അതുകൊണ്ടുതന്നെ അങ്ങനൊരു സാഹചര്യം വരുന്ന സമയത്ത് സ്വതന്ത്ര ബ്ലോക്കായിരുന്ന് പ്രശ്നാധിഷ്ഠിതമായി ചിന്തിച്ച് പ്രവർത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം.
അതിനാൽ ഇരുമുന്നണികളും ഞങ്ങളെയോർത്ത് വേവലാതിപ്പെടേണ്ടതില്ലന്ന് അദ്ദേഹം പറഞ്ഞു.

