ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിനി ആകൃതി സുതറിനെ(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലിക കുഞ്ചിലെ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽനിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അരാസ്തു സിക്കയെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം മാത്രം പിന്നിടുമ്പോഴാണ് ആകൃതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടി നടത്തുകയും അമ്മയോട് തികച്ചും സന്തോഷത്തോടെ സംസാരിക്കുകയും ചെയ്ത ആകൃതി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ചുപറയുന്നു.
ഡൽഹിയിലെ പുഷ്പ് വിഹാറിൽ താമസിക്കുന്ന ആകൃതി തന്റെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള പാലിക കുഞ്ചിലെ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽനിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി എങ്ങനെ കെട്ടിടത്തിൽ എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നു. എന്നാൽ സംഭവസ്ഥലത്ത് പരിശോധനയിൽ രക്തക്കറകൾ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 24-നാണ് ആകൃതിയും അരസ്തു സിക്കയും വിവാഹിതരായത്. എട്ടുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ചത്തർപൂരിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്ന ആകൃതിയും അരസ്തുവും തമ്മിലുള്ള വിവാഹം നടന്നത്.
അതേസമയം വിവാഹത്തിനുശേഷം, 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ആകൃതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം പറയുന്നു.

