Spread the love

കാസർകോട്:മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് വാഹനം പോലീസ് പിടികൂടിയത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരമനുസരിച്ച്, നാഷണൽ ഹൈവേ 66-ൽ റോഡിന് നടുവിൽ വാഹനം നിർത്തുകയും പോലീസ് എത്തുമ്പോഴേക്കും ഇവർ അമിതവേഗത്തിൽ ഓടിച്ച് പോവുകയുമായിരുന്നു.

കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.പിഴ ഈടാക്കിയ ശേഷം വിട്ടയച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.