Spread the love

ന്യൂഡൽഹി: വെനസ്വേലയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ അടക്കമുള്ള പ്രധാന അവയവങ്ങളൊന്നും ഇല്ലെന്നാണ് ഉത്തർപ്രദേശ് ദേവരിയ സ്വദേശിയായ രാകേഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതോടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഫെഡറേഷൻ ഓഫ് സീഫെറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ രംഗത്തെത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സംഘടനയുടെ ആവശ്യം.

ഉത്തർപ്രദേശിലെ ദേവരീയ സ്വദേശിയായ രാകേഷ് ചൗഹാൻ (33) എന്ന കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തോടാണ് ഈ ക്രൂരത കാട്ടിയിരിക്കുന്നത്. വെനസ്വേലയിൽ നിന്ന് കൃത്യമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ മറ്റ് വിവരങ്ങളോ നൽകാതെയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് സീഫെറേഴ്സ് യൂണിയൻ തങ്ങളുടെ എക്സ് അക്കൗണ്ടിൽ പറയുന്നു. സംഭവത്തിൽ വെനിസ്വേലൻ അധികൃതർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യകേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.