Spread the love

കുട്ടനാടൻ കുമരകം മേഖലയിലെ ഷാപ്പുകൾ ബിനാമികളുടെ പിടിയിൽ? കള്ളിലും മീനിലും വിഷം ചേർക്കുന്നതാര്?

 

കോട്ടയം :അയ്മനം പഞ്ചായത്തിലെ തൊള്ളായിരം ഷാപ്പിൽ നിന്ന് കള്ളും മീനും കഴിച്ച് ഒരാൾ മരിക്കുകയും നിരവധി പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്ത സാഹചരൃത്തിലാണ്
സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലെ മി​​ന്നും താ​​ര​​മാ​യ പല ഷാപ്പുകളുടെയും പിന്നാമ്പുറത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. തൊ​​ള്ളാ​​യി​​രം​​ചി​​റ ക​​ള്ളു​​ഷാ​​പ്പ്. ക​​ള്ളി​​നെ​​ക്കാ​​ൾ ഭ​​ക്ഷ​​ണ​​ത്തി​​ന് പ്ര​​ശ​​സ്‌​​തി. ഫു​​ഡ് വ്ലോ​​ഗ​​ർ​​മാ​​രു​​ടെ ഇ​​ഷ്‌​​ട​​യി​​ടം. പ​​ക്ഷേ വൃ​​ത്തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​തി​​ദ​​യ​​നീ​​യം. ഒ​​ഴു​​ക്കു നി​​ല​​ച്ച് മാ​​ലി​​ന്യ​​ങ്ങ​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന തോ​​ട്ടി​​ലെ വെ​​ള്ള​​മാ​​ണ് ഷാ​​പ്പി​​ൽ പാ​​ത്ര​​ങ്ങ​​ൾ ക​​ഴു​​കാ​​നും പാചകത്തിനും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് ഷാ​​പ്പി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ എ​​ക്സൈ​​സ്, ഭ​​ക്ഷ്യ സു​​ര​​ക്ഷ, പോ​​ലീ​​സ് അ​​ധി​​കൃ​​ത​​ർ​​ക്കു ബോ​​ധ്യ​​പ്പെ​​ട്ടു. ഷാപ്പ് ഉടമയോടൊപ്പം ഈ അധികൃതരുടെയും വീഴ്ചയാണ് ഒരാളുടെ മരണത്തിനും നിരവധി പേർ വിഷബാധ യേറ്റ് ആശുപത്രിയിൽ കഴിയുവാനും കാരണമായത്.

കുമരകം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലയിലെ ഭൂരിപക്ഷം കള്ളുഷാപ്പ്- റെസ്റ്റോറന്റുകളും വൃത്തിയുടെ കാരൃത്തിൽ അതിദയനീയമാണ്. ഭക്ഷണത്തിന് തോന്നിയ വിലയും. 24 മണിക്കൂറും മധുരകള്ള് റെഡി! നാടൻ കള്ള് എന്ന ഓമനപേരിൽ പാലക്കാടനും മേശകള്ളും ചേർത്ത് പഞ്ചസാരകലക്കിയാണ് മധുരകള്ളിന്റെ നിർമ്മാണം സുഗമമായി നടക്കുന്നത്. ഇത് എക്സൈസിന് അറിയാമെങ്കിലും ഷാപ്പുകാരുടെ ‘പടി’ കൃതൃമായി ലഭിക്കുന്നത് മൂലം ഈ തട്ടിപ്പുകൾക്ക് മുമ്പിൽ അവർ കണ്ണടക്കും.ടൂറിസ്റ്റുകളായ സ്ത്രീകളടക്കമാണ് ഈ മധുരകള്ള് കഴിക്കുന്നത്. മിക്കവർക്കും വയറ്റിൽ അസുഖം ഉറപ്പാണ്.പരാതിപ്പെട്ടാലും നടപടിയില്ല. ഭക്ഷൃവിഷബാധയേൽക്കുമ്പോൾ മാത്രം ഉണരുന്ന ഭക്ഷൃസുരക്ഷാ വകുപ്പും പ്രതിക്കൂട്ടിലാണ്. മാസത്തിലൊരിക്കലെങ്കിലും കൃതൃമായ പരിശോധന ഇവർ നടത്തിയിരുന്നെങ്കിൽഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

ഇവിടെ ദുന്തമുണ്ടായ ഉടൻ തന്നെ വിഷബാധയേറ്റത് കള്ളിൽ നിന്നല്ലന്ന് പ്രചരണമാണ് ആദൃമേയുണ്ടായത്. ദുരന്തമുണ്ടാക്കിയ ഷാപ്പിലെ കള്ള് ശാസ്ത്രീയ പരിശേധനയിലൂടെ മാത്രമേ സതൃാവസ്ഥ അറിയാൻ കഴിയൂ. എന്നാൽ കള്ളിലല്ല ഭക്ഷണത്തിലാണ് വിഷമെന്ന് ഉറപ്പിച്ച് പറയുന്നതിന്റെ കാരണവും ശക്തമായ അബ്കാരി ലോബിയുടെ സ്വാധീനമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അതിനിടെഷാ​​പ്പു​​ക​​ൾ ഭൂരിപക്ഷവും ബി​​നാ​​മി​​ക​​ളു​​ടെ കൈ​​പ്പി​​ടി​​യിലാണെന്ന ആക്ഷേപവും ശക്തമാണ്.25 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ ഷാ​​പ്പു​​ക​​ൾ മാ​​ത്ര​​മാ​​ണ് യ​​ഥാ​​ർ​​ഥ ലൈ​​സ​​ൻ​​സി​​ക​​ൾ നേ​​രി​​ട്ട് ന​​ട​​ത്തു​​ന്ന​​ത് എ​​ന്ന ഗു​​രു​​ത​​ര​​മാ​​യ ആ​​ക്ഷേ​​പ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്. എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​രു​​ടെ മൗ​​നാ​​നു​​വാ​​ദ​​ത്തോ​​ടെ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ബി​​നാ​​മി​​ക​​ൾ ഷാ​​പ്പു​​ക​​ൾ കൈ​​യ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ന​​ട​​ത്തി​​പ്പു​​കാ​​രാ​​യ ബി​​നാ​​മി​​ക​​ൾ​​ക്ക് ലൈ​​സ​​ൻ​​സി​​ക​​ളെ​​പ്പോ​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന് ഈ ​​രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ത​​ന്നെ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ക​​ള്ളി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം തീ​​ർ​​ത്തും കു​​റ​​വാ​​ണെ​​ന്നും വൃ​​ത്തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ഷാ​​പ്പു​​ക​​ൾ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ണെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു.
ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പ് ഇ​​വ​​ർ മ​​റ്റാ​​ളു​​ക​​ൾ​​ക്ക് ക​​രാ​​ർ ന​​ൽ​​കു​​ക​​യാ​​ണ് പ​​തി​​വ്. ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​ര​​മോ പാ​​ച​​ക സ്ഥ​​ല​​ത്തെ വൃ​​ത്തി​​യോ ബി​​നാ​​മി ന​​ട​​ത്തി​​പ്പു​​കാ​​ർ ശ്ര​​ദ്ധി​​ക്കു​​ന്നി​​ല്ല. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഷാ​​പ്പ് ന​​ട​​ത്തി​​പ്പ് ബി​​നാ​​മി​​ക​​ൾ കൈ​​യ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് അ​​റി​​യാ​​മെ​​ങ്കി​​ലും എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​ർ ക​​ണ്ണ​​ട​​യ്ക്കു​​ക​​യാ​​ണ്.‌

‌ഭ​​ക്ഷ്യ സു​​ര​​ക്ഷാ വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യോ ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ​​യോ പ​​രി​​ശോ​​ധ​​ന​​ക​​ൾ ഷാ​​പ്പു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്നേ​​യി​​ല്ല. ഷാ​​പ്പു​​ക​​ളി​​ൽ എ​​ന്തെ​​ങ്കി​​ലും പ്ര​​ശ്ന​​മു​​ണ്ടാ​​യാ​​ൽ ജ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ണി​​ൽ പൊ​​ടി​​യി​​ടാ​​നു​​ള്ള പ​​രി​​ശോ​​ധ​​ന മാ​​ത്ര​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.പടിഞ്ഞാറൻ മേഖലയിലെ ഷാപ്പുകളിൽ ഷാപ്പുകളിൽ നിന്ന് തിരിയാൻ പോലും പറ്റാത്തയത്ര തിരക്കാണ്. ടോക്കൺ കൊടുത്താണ് ഒരു കൂട്ടർ ഒഴിയുമ്പോൾ മറ്റൊരു കൂട്ടരെ ഷാപ്പിൽ പ്രവേശിപ്പിക്കുന്നത്. യൂടൂബർമാരെ കൈയിലെടുത്ത് റീലുകൾ സോഷൃൽ മീഡിയയിൽ പ്രചരിപ്പിച്ചാണ് ആളുകളെ ഷാപ്പിലേക്ക് ആകർഷിക്കുന്നത്. കൃതൃമായ ഇടവേളകളിലെ സോഷൃൽ മീഡിയ പ്രമോഷൻ വഴിയാണ് ഇത്തരം ഷാപ്പുകളിലേക്ക് ആളുകളുടെ കൂത്തൊഴുക്ക് നടക്കുന്നത്.പരസൃം കൂടിയപ്പോൾ ഭക്ഷണത്തിന് ഗുണമേന്മയും ഇല്ലാതായി. എങ്കിലും പ്രചരണത്തിൽ ആകൃഷ്ടരായി എത്തുന്ന ആളുകളുടെ ഒഴുക്ക് തുടരുന്നു.ലക്ഷങ്ങളുടെ കച്ചവടമാണ് ഷാപ്പ് ഭക്ഷണം വഴി നടക്കുന്നത്.ദിനം പ്രതി 10 ലക്ഷം രൂപവരെ വിറ്റുവരവുള്ള ഷാപ്പുകൾ കുട്ടനാട് – അപ്പർ കുട്ടനാട് മേഖലയുലുണ്ട്. എന്നാൽ ഷാപ്പ് ഭക്ഷണത്തിന് ജിഎസ്ടി ഈടാക്കുന്നുമില്ല. സാമ്പത്തിക തകർച്ചയിൽ കഴിയുന്ന സർക്കാരിനും ഇവിടെ മൗനമാണ്!. എല്ലാ നിയമ സംവിധാനങ്ങളെയും കബളിപ്പിച്ച് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്ക് അറുതി വരുത്തേണ്ടതല്ലേ?