Spread the love

മലയാളി താരം തഹ്‌സിനെ കളിക്കളത്തിന് പുറത്ത് ഇരുത്തി പോരാടിയ ഖത്തര്‍ ടീമിന് കനത്ത പരാജയം ചുവപ്പുകാര്‍ഡും ഫൗളും കണ്ട കളിയില്‍ കാനഡ ആറു ഗോളിന് വിജയിച്ചു

ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ഖത്തറിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് കാനഡ വിജയിച്ചത്. ജോനാഥന്‍ ഡേവിഡിന്റെ ഹാട്രിക് ആണ് മത്സരത്തിലെ എടുത്തുപറയേണ്ട പ്രകടനം. തുടര്‍ച്ചയായി കാനഡ ഗോള്‍ നേടുമ്പോഴും ഫൗളുകളല്ലാതെ ഖത്തര്‍ താരങ്ങളില്‍ നിന്നും ഒന്നും ആരാധകര്‍ക്ക് കാണാനായില്ല. ഒരു വമ്പന്‍ ഫൗളടക്കം അവരുടെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിയും വന്നു. ഇതോടെ ആകെ എട്ടുപേരെ വച്ചാണ് ഖത്തര്‍ തുടര്‍ന്നുകളിച്ചത്. മലയാളി താരം തഹ്സിന്‍ മുഹമ്മദ് കളിച്ചില്ല.

മത്സരത്തിന്റെ 50-ാം മിനിട്ടില്‍ കനേഡിയന്‍ താരം ഇസ്മായെല്‍ കോനെയെ ഖത്തര്‍ താരം അസ്സിം മാഡിബോ ഫൗള്‍ ചെയ്തതോടെ മത്സരം ഏറെനേരം തടസപ്പെടുകയും ചെയ്തു. കോനെയുടെ ഇടത് കാല്‍ ഒടിഞ്ഞുതൂങ്ങി. പെട്ടെന്നുതന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പരിശോധിച്ച് കോനെയുടെ കാലില്‍ ഒടിവ് കണ്ടെത്തി. ഇതോടെ അസ്സിം മാഡിബോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ആദ്യ മിനുട്ടുകളില്‍ സ്വന്തം ഗ്രൗണ്ടില്‍ മുന്നേറാന്‍ കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് കളം നിറയുകയായിരുന്നു.