പാലാ നഗരസഭയില്‍ സമാധാനം, ശാന്തി
പാലാ നഗരസഭാ ഭരണത്തില്‍ സമാധാനവും ശാന്തിയും പുനസ്ഥാപിക്കാനുളള യുഡിഎഫ് ഉന്നത തല ശ്രമങ്ങള്‍ക്ക് ഫലം.കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാന്റ് മാറ്റത്തെ തുടര്‍ന്ന് നഗരസഭ ഭരണമുന്നണിയിലെ സ്വതന്ത്ര ബ്ലോക്കായ പുളിക്കക്കണ്ടവും യുഡിഎഫും തമ്മില്‍ ഭിന്നത രൂക്ഷമായി. വഴിപിരിയലിന്റെ വക്കിലെത്തി. ഇതോടെയാണ് അടിയന്തരമായി യുഡിഎഫ് ഇടപെട്ടത്. ഇതിനായി ദിവസങ്ങളോളം യുഡിഎഫ് നേതാക്കളും കോണ്‍ഗ്രസും ചര്‍ച്ച നടത്തി.
നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര മുന്നണിയും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ ഉടപെടുത്ത തര്‍ക്കമാണ് ഭരണ മുന്നണിയെ വെട്ടിലാക്കിയത്.മുന്‍ ധാരണ പ്രകാരം വൈസ് ചെയര്‍പേഴ്സണ്‍സ്ഥാനം മൂന്നംഗ സ്വതന്ത്രമുന്നണിയിലെ അംഗത്തി വിട്ടുനല്കേണ്ടിയിരുന്നു. എന്നാല്‍, പുതിയ ധാരണ പ്രകാരം സ്ഥാനം സ്വതന്ത്ര അംഗത്തിന് നല്‍കില്ല.
നിലവില്‍ ഉപാധ്യക്ഷയായ കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ സ്ഥാനം രാജിവെയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും. ഇരുപക്ഷവും കേസുകള്‍ പിന്‍വലിക്കും. ഭരണം സുഗമമായി നടക്കാന്‍ യു.ഡി.എഫ്. സ്റ്റിയറിംഗ് കമ്മിറ്റി ഉണ്ടാക്കും. കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കും. ഇരുപക്ഷവും പരസ്യ ആരോപണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കും.
ഡി.സി.സി. വൈസ് പ്രസിഡന്റ്റ് ബിജു പുന്നത്താനത്തിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര അംഗങ്ങളുള്‍പ്പെടെ യു.ഡി.എഫിലെ എല്ലാ പാര്‍ട്ടികളിലെ കൗണ്‍സിലര്‍മാരുമായി നടത്തിയ ചര്‍ച്ചയു ടെ അടിസ്ഥാനത്തിലാണ് യോജിപ്പിലേക്ക് നീങ്ങാന്‍ തയ്യാറായത്.
സ്വതന്ത്ര അംഗങ്ങള്‍ ഏക പക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രധാന ആരോപണം. കൊട്ടാരമ റ്റത്തെ ബസ്റ്റാന്‍ഡ് സ്ഥലത്ത് അനുമതിയില്ലാതെ ഓട്ടോറിക്ഷാ പാര്‍ക്കിംഗ് തുടങ്ങിയതാണ് പൊ ട്ടിത്തെറിക്കിടയാക്കിയത്. കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡില്‍ ഓട്ടോ പാര്‍ക്കിംഗ് നിയമപരമായി അംഗീകരിക്കുന്നതിനുള്ള സാധ്യത കള്‍ പഠിക്കാനുമാണ് തീരുമാനം.
പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയും യുഡിഎഫും ചേര്‍ന്നാണു ഭരണം. ഇതില്‍ ചെയര്മാന് പദം സ്വതന്ത്രബ്ലോക്കിനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ധാരണ പ്രകാരം വൈസ് പ്രസിഡന്റ് പദവും ഇനി സ്വതന്ത്ര ബ്ലോക്കിനായിരുന്നു. അതിനിടിയിലാണ് തര്‍ക്കം മുറുകിയത്. എല്ലാം മൂന്നംഗങ്ങള്ക്കായി വിട്ടു നല്കി കാത്തിരിക്കാനാവില്ലെന്നായിരുന്നു ഒരു വിഭാഗം യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നിലപാട്. ഇതോടെയാണ് ്സ്വതന്ത്ര ബ്ലോക്ക് അയഞ്ഞത്.

