ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണ് എട്ടുമരണം. തെക്കൻ കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന യുഎസ് വ്യോമസേനയുടെ ബി-52 ബോംബർ വിമാനമാണ് തകർന്നുവീണത്.
ഇന്നലെ പ്രാദേശിക സമയം രാവിലെ 11:20 നാണ് അപകടമുണ്ടായത്. പതിവ് പരീക്ഷണ ദൗത്യത്തിലായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് വായുവിലേക്ക് ഉയർന്ന വലിയ കറുത്ത പുക കിലോമീറ്ററുകൾക്കപ്പുറം വരെ വ്യാപിച്ചു.
സൈനികർ, സർക്കാർ സിവിലിയന്മാർ, സർക്കാർ കരാറുകാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചുപൂട്ടിയതായും എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടതായും എഡ്വേർഡ്സ് വ്യോമസേനാ താവളം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വാണിജ്യേതര സന്ദർശക പാസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായും അറിയിപ്പുണ്ട്.

