വെള്ളാപ്പള്ളിയും കുടുംബവും ബഹുമുഖവേഷധാരികളെന്ന് കുറ്റപ്പെടുത്തി പി.ജയരാജന്
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെയും കുടുംബവും ബഹുമുഖ വേഷധാരികളെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്. ര്ണ്ടുതോണിയിലാണ് വെള്ളാപ്പള്ളി.വെള്ളാപ്പള്ളി നടേശന് ഒരേസമയം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷനുമാണ്. ബിഡിജെഎസ് പാര്‍ട്ടിയുടെ അധ്യക്ഷനായ മകന് ബിജെപിക്കൊപ്പവും. ഭാര്യ പ്രീതി നടേശനാകട്ടെ ബിജെപി സ്ഥാനാര്‍ഥികളെ വെള്ളപൂശുന്നു. ഈ ബഹുമുഖ വേഷം സമൂഹം തിരിച്ചറിയണം.
‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന തന്റെ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷനേതാവ് പിണറായി വിജയനടക്കമുള്ള സിപിഎം നേതൃത്വം വെള്ളാപ്പള്ളിയുടെ നിലപാടുകളെ പിന്തുണച്ചതിനെതിരെ സിപിഎം കമ്മറ്റികളിലും വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇത്
‘ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിശ്വാസികളെ ചേര്‍ത്തുപിടിക്കേണ്ട പ്രത്യേക കാലഘട്ടമാണിത്. ആരാധനാലയങ്ങള്‍ വര്‍ഗീയശക്തികള്‍ക്കു വിട്ടുകൊടുക്കേണ്ടതില്ല. വിശ്വാസികളെ നമ്മുടെ ഭാഗമാക്കണം’ ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്കുന്നവര് ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് എതിരായിട്ടാണു നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

