Spread the love

കാര്‍ പിന്നോട്ട് ഉരുണ്ട് കാറിലിടിച്ചു, കാറിലുണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു, സംഭവം മുണ്ടക്കയത്ത്

 

കോട്ടയം:മുണ്ടക്കയം ടൗണില്‍ അപകടം ഒഴിവായി. ടൗണില്‍ ബസ് സ്റ്റാന്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് ഉരുണ്ടുനീങ്ങുകയായിരുന്നു. കാര്‍ പിന്നോട്ട് ഉരുണ്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. പിന്നോട്ട് ഉരുണ്ട കാര്‍ സാന്‍ട്രോ കാറുമായാണ് കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായിരുന്ന രണ്ട് കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കണ്ടുനിന്നവരുടെ സമയോചിതമായ ഇടപെട ലില്‍ അപകടം ഒഴിവായി. കുട്ടിക ളെ വാഹനത്തില്‍ ഇരുത്തിയശേഷം മാതാപിതാക്കള്‍ സമീപത്തെ വസ്ത്രവ്യാപാര കടയിലേക്ക് കയറിയതായിരുന്നു. ഇതിനിടെ കാര്‍ പിന്നോട്ട് ഉരുണ്ടുനീങ്ങി മറ്റൊരു കാറില്‍ ഇടിച്ചു. ബസ്സ്റ്റാന്‍ഡില്‍നിന്ന് വാഹനം ഉരുണ്ട് ദേശീയപാതയിലൂടെ വന്ന കാറില ണ് ഇടിച്ചത്. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഡോര്‍ തുറന്ന് അകത്തു കയറിയെങ്കിലും അതിനുമുന്‍പ് കാര്‍ നിന്നു. കുട്ടികളെ പുറത്തേക്ക് ഇറക്കി.