കണ്ണൂർ: സി.പി.എം പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി കോടിയേരി.
സി.പി.എം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി ആരോപിച്ചു.
പി.ബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് അംഗം. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. ആവശ്യത്തിന് വിളിച്ചാൽ പി.ബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരേക്കൽ പോലും കുടുംബത്തിൻ്റെ സൗഖ്യം അന്വേഷിച്ചില്ല.
പിണറായി വിജയൻ അല്ല ആ നേതാവ്. പിണറായിയെ ഫോൺ വിളിച്ചാൽ എടുക്കും. അല്ലെങ്കിൽ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് വിനോദിനി പറഞ്ഞു.

