Spread the love

പുലര്‍ച്ച ചായക്കുടിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ക്കുനേരെ ആക്രമണം,കമന്റടി, സംഘത്തില്‍ സ്ത്രീകളും, മൂന്നു പേര്‍ പിടിയിലായി

ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് ചോദ്യംചെയ്ത പെണ്‍കുട്ടികള്‍ ക്കുനേരേ അക്രമിസംഘത്തി ന്റെ അഴിഞ്ഞാട്ടം. പെണ്‍കുട്ടികളിലൊരാളെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും, ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. എറണാകുളം കലൂര്‍-എളമക്കര റോഡില്‍ നിന്നുള്ള ചക്കാലപ്പാടം റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30-നായിരുന്നു സംഭവം.

അക്രമിസംഘത്തിലെ പാലക്കാട് സ്വദേശികളായ അരുണ്‍, സാബിത്ത്, മലപ്പുറം സ്വദേശി ആല്‍ബിന്‍ സൈമണ്‍ എന്നിവരെ പോലീസ് പിടികൂടി. ഒന്നാംപ്രതി കലൂര്‍ ലിബര്‍ട്ടി ലൈനില്‍ ഹൈലാന്‍ഡ് ലോഡ്ജ് നടത്തി പ്പുകാരനായ മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി ഉള്‍ പ്പെടെ ഏഴുപേര്‍ ഒളിവിലാണ്. സംഘത്തില്‍ രണ്ട് യുവതികളുമുണ്ട്. പിടിയിലായവര്‍ അക്ബര്‍ അലിയുടെ ഹോട്ടലിലെ ജീവനക്കാരാണ്.റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന പെണ്‍കുട്ടികള്‍ക്കു നേരേയാണ് അതിക്രമമുണ്ടായത്.

പെണ്‍കുട്ടികള്‍ പുലര്‍ ച്ചെ ചായകുടിക്കാന്‍ ഇറങ്ങി യതായിരുന്നു. അതേ സ്ഥലത്തേക്ക് പ്രതികളും ചായകുടിക്കാന്‍ എത്തി. തുടര്‍ന്ന് പ്രതികളുടെ കൂട്ടത്തിലെ രണ്ടു സ്ത്രീകള്‍, ഈ പെണ്‍കുട്ടി കളോട് മുന്‍പേ പോയവര്‍ എന്താണ് പറയുന്നതെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. തിരിഞ്ഞുനോക്കിയ പെണ്‍കുട്ടികളുടെ നേര്‍ക്ക് ഒന്നാംപ്രതി അക്ബര്‍ അലി, അശ്ലീല ആംഗ്യം കാണിക്കുകയായിരു ന്നെന്ന് പോലീസ് പറഞ്ഞു.