കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ ബസ് കയറ്റി അയച്ച ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ 52കാരൻ ജീവനൊടുക്കി. കാഞ്ഞങ്ങാട് തച്ചറക്കടവിലെ കെ.എൻ. വേണുവാണ്(52) മരിച്ചത്.
ഇന്ന് രാവിലെ ഭാര്യയെ വീട്ടില്‍നിന്നു കാറില്‍ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
വീടിന്റെ ഒന്നാം നിലയിലേക്കു പോയ വേണുവിനെ ഏറെ നേരം കഴിഞ്ഞും പുറത്തേക്കു കാണാതെ വന്നതോടെ മകള്‍ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സരിതയാണ് ഭാര്യ. മക്കള്‍: ശങ്കര്‍, അഞ്ജന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

