മാനസിക പീഡനത്തെത്തുടർന്ന് ഇടുക്കി തൊടുപുഴ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സ്മിത ആശുപത്രിക്ക് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു
യുവതി തീവ്രപരിചരണ വി ഭാഗത്തിൽ ചികിത്സയിലാണ്. ചീഫ് നേഴ്സിംഗ് ഓഫീസർ ലിസിമോൾ ഫിലിപ്പ്, നേഴ്സിംഗ് സൂപ്രണ്ട് നിഷ, നഴ്സ് അൽഫോൻസ എന്നിവരെ സസ്പൻഡു ചെയ്തു.
ഞായറാഴ്ച പുലർച്ചെ മൂ ന്നോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലായിരുന്ന നഴ്സ് കടുത്ത മാനസികപീഡനത്തെ തു ടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി കൂടി യാണ് യുവതി. ജോലിഭാരത്തെക്കുറിച്ചും സമ്മർ ദത്തെക്കുറിച്ചും യുവതിയട
ക്കമുള്ളവർ ലേബർ ഓഫീസിൽ പരാതിപ്പെട്ടിരുന്നു.

