Spread the love

മാണി സി കാപ്പന്‍ എഴുപതിന്റെ നിറവില്‍. ആശംസകളോടെ പാലാ

കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പന്‍ എഴുപതിന്റെ നിറവില്‍. പാലായെ മൂന്നാം തവണയാണ് നിയമസഭയില്‍ പ്രതിനിധികരിക്കുന്നത്. രേഖകള്‍ പ്രകാരം മെയ് 30 മാണ് ജന്മദിനം. ജൂലൈ 15 ആണ് യഥാര്‍ഥ ജന്മദിനം.1965 ല്‍ പാലാ നഗരസഭാധ്യക്ഷനും മുന്‍ എംപിയുമായിരുന്ന ചെറിയാന്‍ ജെ കാപ്പന്‍ ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. വോളി ബോളിലും പിന്നീട് സിനിമയിലും നടനും നിര്‍മാതാവുമായി തിളങ്ങിയ കാപ്പനെ രാഷ്ട്രീയത്തിലെത്തിച്ചത് ശരദ്പവാറുമായുളള ബന്ധമാണ്. പാലാ നഗരസഭാംഗമായി രാഷ്ട്രീയ ജീവിത തുടക്കം.

എന്‍സിപിയുടെ വിവിധ പദവികള്‍ വഹിച്ചു. മൂന്നു തവണ കെഎം മാണിയോട് പരാജയപ്പെട്ടെങ്കിലും കെ.എം.മാണിയുടെ വിയോഗത്തെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. അന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. പിന്നീട് യുഡിഎഫിലെത്തിയ കാപ്പന്‍ 2021ലും ഇക്കുറിയും വിജയിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തോട് വിട പറയുകയാണെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാപ്പന്‍ സൂചിപ്പിച്ചിരുന്നു.

ചങ്ങനാശേരി പാലത്തിങ്കല്‍ ആലീസാണു പത്‌നി. മക്കള്‍: ചെറിയാന്‍ മാണി സി.കാപ്പന്‍, ടീന, ദീപ