കണ്ണൂർ: തളിപ്പറമ്പിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശി ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) യാണ് മരിച്ചത്. സാന്ദ്രയും ആകാശും നാലുമാസം മുമ്പാണ് വിവാഹിതരായത്.ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഇവര്‍ താമസിക്കുന്ന കരിമ്പത്തെ വീട്ടിൽ സാന്ദ്ര താരയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മുറിയുടെ ജനാലയിൽ തൂങ്ങിയ നിലയിലാണ് സാന്ദ്രതാരയുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

