Spread the love

ഗവർണർ വിശ്വനാഥ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്‌ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചത് വിവാദമായി. വി ഡി സതീശൻ സർക്കാരിൻറെ നയപ്രഖ്യാപന സമ്മേളനത്തിന് എത്തിയ ഗവർണർ ക്കൊപ്പമാണ്  ഡിജിപിയും സഭയിൽ പ്രവേശിച്ചത്. ഔദ്യോഗിക വേഷത്തിൽ അല്ലായിരുന്നു അദ്ദേഹം. നിയമസഭയിൽ സ്പീക്കറുടെ  ഡയസിലേക്ക്  ഗവർണർ പ്രവേശിച്ചതോടെ ഡിജിപി തൊട്ടുചേർന്നുള്ള  വാതിലിലൂടെ പുറത്തേക്ക് പോയി

ഇത് പതിവില്ലാത്ത കീഴ് വഴക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി.

അശ്രദ്ധ കൊണ്ടാകാം . ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്പീക്കർ മറുപടിയിൽ പറഞ്ഞു. എന്നാൽ നയപ്രഖ്യാപനത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പിണറായി ഇക്കാര്യത്തെപ്പറ്റി സംസാരിച്ചില്ല. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.