Spread the love

ചിത്രകാരന്‍ ഉദയകുമാറിന്റെ പുസ്തകം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 31 ന് പ്രകാശനം ചെയ്യും

കോട്ടയം : പ്രമുഖ ചിത്രകാരന്‍ ഉദയകുമാറിന്റെ ‘ഉദയകുമാറിന്റെ ചിത്രകല :വര്‍ത്തമാനകാലത്തിന്റെ സ്വപ്‌നവ്യാഖ്യാനങ്ങള്‍’ എന്ന പുസ്തകം 31ന് പ്രകാശനം ചെയ്യും.സിഎംഎസ് കോളജില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  ചടങ്ങില്‍ മുന്‍ മന്ത്രി കെ.സി ജോസഫ് അധ്യക്ഷനായിരിക്കും.

ഡോ. ബാബു ചെറിയാന്‍ പുസ്തക പരിചയം നടത്തും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, പ്രകാശനം നിര്‍വഹിക്കും. നാട്ടകം സുരേഷ് എംഎല്‍എ, സംസ്‌കാര സാഹിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍. വി. പ്രദീപ് കുമാര്‍
ചെറുകര സണ്ണി ലൂക്കോസ് (സ്‌പെഷ്യല്‍ കറസ്‌പോന്റ്, കേരള ശബ്ദം),പി.റ്റി. ചാക്കോ (മുന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി), ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ,് അഞ്ചു സോസന്‍ ജോര്‍ജ് (പ്രിന്‍സിപ്പല്‍, സി.എം.എസ്. കോളേജ്)വി. ജയകുമാര്‍ (സ്‌പെഷ്യല്‍ കറസ്‌പോന്റ്, കേരളകൗമുദി),കെ. ബി. പ്രസന്നകുമാര്‍ (കവി, നിരൂപകന്‍, വിവര്‍ത്തകന്‍)സന്ദീപ് സലിം (കവി, സീനിയര്‍ സബ് എഡിറ്റര്‍, ദീപിക) അനില്‍ വേഗ (ഡോണ്‍ ബുക്സ്) എന്നിവര്‍ ആശംസകള്‍ നേരും.