Spread the love

തിരുവനന്തപുരം:  102 സീറ്റിന്റെ യുഡിഎഫ് വിജയത്തോടെ മാനസികമായി തകർന്ന സിപിഎമ്മിനും അണികൾക്കും ഊർജം പകർ ന്നു ed റെഡ്. ഇടതുമുന്നണി പരാജയത്തെ തുടർന്ന് പിണറായി വിജയനെതിരെ പാർട്ടി കമ്മിറ്റികൾ അതിരൂക്ഷ വിമർശനം നടത്തുന്നതിനിടയാണ് പിണറായിയുടെ മകളുമായി ബന്ധപ്പെട്ട കേസിൽ കേസിൽ ഇഡി പരിശോധന നടത്തിയത്. പിണറായിക്കെതിരെ ഉയർന്ന വിമർശനം സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു.

 

എക്സാലോജിക് സിഎംആർഎൽ ഇടപാടിൽ രണ്ടുവർഷത്തിൽ അധികമായി ഇഡി നടപടികളിലാണ്. മുൻ മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് നൽകിയതായി ഇടയ്ക്ക് വാർത്തയുണ്ടായിരുന്നു. എങ്കിലും നടപടികളിലേക്ക് കടന്നില്ല. ഈ കേസിൽ അന്വേഷണമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ രണ്ടും കൽപ്പിച്ച് ഉദ്യോഗസ്ഥർ രംഗത്തിറങ്ങുകയായിരുന്നു.

നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കെ സമാനമായ സംഭവം ഉണ്ടായപ്പോൾ സിപിഎം പ്രതികരിച്ചില്ലെങ്കിലും ഇതോടെ അണികൾ ഉഷാറായി. പതിവ് സമരങ്ങളിലേക്ക് നീങ്ങി. പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ രംഗത്ത് വന്നു.

 

2020-ൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയപ്പോൾ, കേന്ദ്ര ഏജൻസിയെ പൂർണ്ണമായും ന്യായീകരിക്കുന്നതും കൈയൊഴിയുന്നതുമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത് എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.

 

അന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ കേന്ദ്ര ഏജൻസിയുടെ നടപടിയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. അന്വേഷണം ഏജൻസിയുടെ സ്വാഭാവിക നടപടിയെന്ന് മാത്രമാണ് പ്രതികരിച്ചത്.

 

ഇപ്പോഴത്തെ പരിശോധനയോടെ പിണറായി വിജയൻ വീണ്ടും വാർത്താ കേന്ദ്രമായി. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ദിവസങ്ങളോളം മൗനത്തിൽ ആയിരുന്ന പിണറായി പരിശോധന വന്നപ്പോൾ നിമിഷങ്ങൾക്കുള്ളിൽ പ്രതികരിച്ചു.

 

ഇഡി റെയ്ഡിന് പിന്നാലെ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കു വയ്ക്കുകയും ചെയ്തു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി റെയ്ഡിനെ തുട‌ർന്ന് സംസ്ഥാനത്ത് സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ രംഗത്തെത്തിയത്. ഫേസ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിലാണ് ചിത്രം പങ്കുവച്ചത്. മുഷ്ടി ചുരുട്ടി നിൽക്കുന്ന പിണറായിയുടെ ചിത്രമാണ് ഇത്.

 

ചിത്രത്തിൽ പിണറായി വിജയന് സമീപം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുണ്ട്. പ്രതിപക്ഷത്തിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള കരുതികൂട്ടിയ ആക്രമണ നടപടിയാണ് ഇഡി റെയ്ഡെന്ന് പിണറായി വിജയൻ മാദ്ധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഇത്തരം നടപടികൾ ഞങ്ങളെ തളർത്തില്ല. പാർട്ടിയുടെ പിന്തുണയാണ് എപ്പോഴും ഒപ്പം ഉള്ളത്. ആ പിന്തുണയ്ക്ക് ഇന്നും ഒരു കുറവുമില്ലെന്ന് സഖാക്കൾ തെളിയിച്ചു. എല്ലാവരെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. എന്തിനെയും നേരിടാൻ ഒരുമിച്ച് ഇറങ്ങാം. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ നിർത്തുന്നു’