Spread the love

ഹൈദരാബാദ്: തെലങ്കാനയിൽ വിവാഹേതര ബന്ധത്തിന് തടസമായി നിന്ന ഭർത്താവിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന സ്വദേശി മുത്യം റെഡ്ഡി (42) എന്നയാളാണ് കൊല്ലപ്പെട്ടത്.

മൃതദേഹം കൃഷിയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ ഭാര്യ കല്പനയെയും കാമുകനായ ഗൈനി പണ്ഡാരി എന്ന ചിന്തുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മേയ് 18-നാണ് തൻ്റെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് കല്പന തന്നെയാണ് പോലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കല്പനയും അയൽഗ്രാമമായ എൽഗോയി സ്വദേശിയായ ചിന്തുവും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മുത്യം റെഡ്ഡി അറിഞ്ഞതോടെ ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നു. തന്റെ പ്രണയത്തിന് ഭർത്താവ് ഒരു വലിയ തടസ്സമാണെന്ന് കല്പന വിശ്വസിച്ചിരുന്നു. ഇതേത്തുടർന്നാണ് കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ഇല്ലാതാക്കാൻ ഇവർ പദ്ധതിയിട്ടത്.

അന്വേഷണം നടത്തുന്നതിനിടയിൽ കല്പനയുടെ ഫോൺ രേഖകൾ പരിശോധിച്ചതാണ് കേസിൽ വഴിത്തിരിവായത്. കല്പന നിരന്തരമായി ചിന്തുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ്അറിയിച്ചു. എൽഗോയി ഗ്രാമത്തിന്റെ അതിർത്തിയിൽ വെച്ചാണ് മുത്യം റെഡ്ഡിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

തുടർന്ന് ആരുമറിയാതെ മൃതദേഹം കൃഷിയിടത്തിൽ കുഴിച്ചിട്ടു