Spread the love

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളിൽ ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്.

 

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപയാണ് ഇപ്പോഴത്തെ വില. ഡീസൽ വില കൊച്ചിയിൽ 99.54 രൂപ ആയി.