Spread the love

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു.

തൃശൂർ നഗരത്തിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചു ആന ഇടഞ്ഞു.കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് ആന വിരണ്ട് ഓടിയത്

 

2 കിലോമീറ്ററോളം ദൂരം ഇടവഴിയിൽ കൂടി ഓടിയ ആന ഒരു കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു.ഒരു സ്ത്രീ ഓടിച്ചിരുന്ന കാർ ആണ് കുത്തിമറിച്ചത്. ആക്രമണം നടത്തിയ സമയത്ത് കാറിനുള്ളിൽ കുടുങ്ങിയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.

നിരവധി വീടുകളും, വീതി കുറഞ്ഞ റോഡുകളുമുള്ള ഒരു പ്രദേശത്താണിപ്പോൾ ആനയുള്ളത്.

 

നിർമ്മാണത്തിലുള്ള ഒരു വീടിൻ്റെ മതിൽ ആന തകർത്തിട്ടുണ്ട്. ആനയുടെ നീളത്തുടൽ ഉടക്കിയത് കാരണം ഇപ്പോൾ മുൻപോട്ട് നീങ്ങാനാവത്ത അവസ്ഥയിലാണിപ്പോൾ.പോലീസ് സ്ഥലത്തുണ്ട്. എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തും