Spread the love

ദില്ലി: സതീശന് ആശംസയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. തന്റെ പ്രിയ സഹപ്രവർത്തകൻ വി ഡി സതീശന് ആശംസകൾ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

എല്ലാവരും കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു. പാർട്ടിയാണ് പ്രധാനം. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിച്ചു. കെസിയുടെ ട്വീറ്റ് എഐസിസി മാധ്യമ വിഭാഗം മാധ്യമങ്ങൾക്ക് നല്‍കി.

അതേസമയം താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്ന് കെസി പറഞ്ഞിരുന്നു. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. വിഡി സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.