Spread the love

തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരത്ത് വിളിച്ചു ചേർത്തുവെങ്കിലും വ്യാഴാഴ്ചയും ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ.

 

കെ സി വേണുഗോപാലിനെ രാഹുൽ ഗാന്ധി വിളിച്ചു. ഖർഗ യുടെ വസതിയിൽ കൂടിക്കാഴ്ചയ്ക്കായി കെ സി വേണുഗോപാൽ അങ്ങോട്ട് തിരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനം അറിയിക്കുന്നതിനാണ് കെസി യെ വിളിച്ചതെന്ന് കരുതുന്നു.

മുദ്ര വച്ച കവറുമായി കേരളത്തിൻറെ ചുമതലയുള്ള എ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി തിരുവനന്തപുരത്ത് എത്തും എന്നായിരുന്നു ആദ്യ അറിയിപ്പ്.  എന്നാൽ നേതാക്കളെല്ലാം കൂടി ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്ത് വരാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. നേരിട്ടുള്ള വിമാനത്തിന്റെ സമയം കഴിഞ്ഞതിനാൽ അതു മാത്രമേ പോംവഴിയുള്ളൂ. വിമാനത്തിൽ കെ സി വേണുഗോപാൽ മുകൾവാ സ്‌നീക് ഉൾപ്പെടെയുള്ള നേതാക്കൾ കേരളത്തിലേക്ക് വരുമെന്നാണ് വിവരം.

 

തീരുമാനം നീളുന്നതിനാൽ കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗവും വൈകും. ചാർട്ടേഡ് ഫ്ലൈറ്റ് നാലുമണിയോടെ മാത്രമേ തിരുവനന്തപുരത്ത് എത്തുകയുള്ളൂ

അതേസമയം ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ മുസ്ലിം ലീഗ് പങ്കെടുക്കുന്നില്ല.അതിനിട വിഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു.രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് തന്നെയുണ്ട്