Spread the love

 

തിരുവനന്തപുരം :  കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് യുഡിഎഫ് പ്രവർത്തകരെ പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളെ കേസിൽ കുടുക്കാനും വേട്ടയാടാനും ശ്രമിച്ചതായി ആരോപണമുയർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വന്നേക്കും .നവ കേരള സദസ്സിലെ രക്ഷാപ്രവർത്തനം, കോതമംഗലം സംഘർഷത്തിൽ എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെതിരെ പ്രതികാരപൂർവ്വം നടപടിയെടുത്തു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർ എന്നിവർ കോൺഗ്രസ് ലിസ്റ്റിൽ ഉള്ളതായാണ് വിവരം. പരാതി ലഭിച്ചാൽ ഉടൻ അന്വേഷണവും നടപടിയും ഉണ്ടായേക്കും . നിലവിൽ നിയുക്ത എംഎൽഎയായ ഷിയാസ് പോലീസ് നടപടികൾക്കെതിരെ അന്നുതന്നെ കർശന മുന്നറിയിപ്പു നൽകിയിരുന്നതാണ്.ഇത്തരത്തിലുള്ള ഒരു ലിസ്റ്റ് ഇതിനകം തന്നെ രൂപം നൽകിയതായാണ് വിവരം.

 

നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവർത്തന’ത്തിൽ കാവൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ സസ്പെൻഡ് ചെയ്യാനാണ് നീക്കം.ഇതിൽ ഒരു ഗൺമാൻ ഇപ്പോഴും പിണറായിക്കൊപ്പം തുടരുകയാണ്

ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മർദനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴയിലെ നിയുക്ത എംഎൽഎ എ ഡി തോമസ് പരാതി നൽകും. പരാതി ലഭിച്ചാലുടൻ സസ്പെൻഷൻ ഉണ്ടായേക്കുമെന്നാണ് വിവരം. ഇരുവരെയും മാറ്റിനിർത്തി അന്വേഷണം നടത്താനുളള തീരുമാനത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

അതിനൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും വൈകാതെ നടപടി വരും. തെരഞ്ഞെടുപ്പ് കാലത്തേക്ക് വിന്യസിച്ച ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കേണ്ടതുണ്ട്.

 

നിലവിലെ ‘ക്ലീൻ ചിറ്റ് റിപ്പോർട്ട്’ അംഗീകരിക്കേണ്ട എന്ന തീരുമാനത്തിലേക്കും കടക്കും. പുതിയ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനാണ് എ ഡി തോമസിന്റെ നീക്കം. മർദ്ദന ദൃശ്യങ്ങൾ കിട്ടിയില്ല എന്നായിരുറ ആദ്യ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. അതിനിടെ അനിൽകുമാറിന് സി ഐ തസ്തികയി ലേക്ക് സ്ഥാനക്കയറ്റവും ? നൽകിയിരുന്നു.