ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി തൃഷ കൃഷ്ണൻ. ഇപ്പോഴിതാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം തൃഷ പങ്കുവെച്ച ചിത്രങ്ങളും അതിന് നൽകിയ അടിക്കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
“സ്നേഹം എപ്പോഴും ഉച്ചത്തിലുള്ളതാണ്” (The love is always louder) എന്നാണ് തൃഷ തന്റെ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.
ഗില്ലി മുതൽ ലിയോ വരെ നീളുന്ന സിനിമകളിലൂടെ തമിഴകത്തെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികളാണ് ഇരുവരും. വിജയിന്റെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറും ശോഭയും ചടങ്ങിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.

