Spread the love

ഡല്‍ഹിയില്‍ കേരള മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങി, വിട്ടുവീഴ്ച്ചയില്ലെന്ന് സതീശന്‍ പക്ഷം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനം നിര്‍ണയിക്കുന്നതിനുളള നിര്‍ണായക യോഗം ന്യൂഡല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുടെ വസതിയിലാണ് യോഗം. വൈകുന്നേരം നാലിനാണ് യോഗം തുടങ്ങിയത്. രമേശ് ചെന്നിത്തലയും വിഡി സതീശനും വെള്ളിയാഴ്ച്ച രാത്രി ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു.എങ്കിലും ഖര്‍ഗെ പ്രശ്‌ന പരിഹാരത്തിനുളള ചര്‍ച്ചയ്ക്ക് തീരുമാനിച്ച സമയം വൈകുന്നേരമാണ്.

മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞൊരു വീട്ടുവീഴ്ച്ചയില്ലെന്ന് സതീശന്‍ പക്ഷം നിലപാട് എടുത്തുകഴിഞ്ഞു. മുസ് ലീം ലീഗ് സതീശന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിയമസഭാ കക്ഷിയിലുളള തന്റെ ഭൂരിപക്ഷവും സ്വീകാര്യതയിലുമാണ് വേണു ഗോപാലിന്റെ വിശ്വാസം.ഇതുവരെ കെ.സി വേണുഗോപാല്‍ അയഞ്ഞിട്ടില്ല. രമേശ് ചെന്നിത്തല തന്റെ സീനിയോറിട്ടി തന്നെ ചൂണ്ടികാട്ടുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഡല്‍ഹിയിലുണ്ട്. ഇന്ന് വൈകുന്നേരമോ നാളെയോ പ്രശ്‌നത്തില്‍ തീര്‍പ്പുണ്ടാകുമെന്നാണ് കരുതുന്നത്. തീരുമാനം മുസ്ലീം ലീഗ് ഉള്‍പ്പടെയുളള ഘടകകക്ഷികളെ ഹൈക്കമാന്റ് അറിയിക്കാനിടയുണ്ട്. പ്രത്യേകിച്ച് വയനാട് എംപിയാണ് പ്രിയങ്ക ഗാന്ധി എന്നതിനാല്‍ ലീഗിന്റെ ആഗ്രഹവും ഹൈക്കമാന്റ് പരിഗണിക്കാനാണ് ഇട.