ലീഗിന് അഭിപ്രായം പറയാം, പക്ഷേ കോൺഗ്രസിലെ ഇപ്പോഴത്തെ തെരുവ് പ്രകടനങ്ങൾ വിഭാഗീയത വളർത്തുന്നതാണ്. രാജ്മോഹൻ ഉണ്ണിത്താൻ എംപി
കൊച്ചി : മുസ്ലിംലീഗിന്റെ അവകാശത്തെപ്പറ്റി ചോദിക്കാൻ അയാൾക്കെന്താണ് അധികാരം?’; മാത്യു കുഴൽനാടനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ. യുഡിഎഫിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. അവർക്ക് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം.
എല്ലാവരും ദില്ലിയിലേക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാൻ വേണ്ടി പോയിരിക്കുന്നു, ഒരാളുപോലും ഉമ്മൻ ചാണ്ടിയുടെ പോസ്റ്റർ വലിച്ചു കീറിട്ട് ഒന്നും മിണ്ടിട്ടില്ല, എല്ലാവർക്കും ഭയമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഉമ്മൻചാണ്ടിയുടെ ചിത്രം വലിച്ചു കീറിയതാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ചോദ്യം ചെയ്തത്.
യുഡിഎഫിനെ നയിച്ച വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യോഗ്യതയുണ്ട്. അതുപോലെതന്നെ പിണറായി വിജയൻറെ മുഴുവൻ അഴിമതികളും തുറന്നു കാട്ടിയ രമേശ് ചെന്നിത്തലയ്ക്കും അവകാശമുണ്ട്. രാജ്യസ്ഥാനിൽ നിന്നും കെ സി വേണുഗോപാലിനെ ആലപ്പുഴയിൽ കൊണ്ടുവന്ന് മത്സരിപ്പിച്ചത് വിജയസാധ്യത നോക്കിയാണ്.
എംഎൽഎമാരെ കണ്ടശേഷമാണ് ഹൈക്കമാൻഡ് സംഘം യുഡിഎഫിന്റെ ഭാഗമായ എല്ലാ ഘടകകക്ഷികളെയും കണ്ടത്. സതീശനോടൊപ്പം മുന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും കണ്ട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഹൈക്കമാൻഡ് സംഘം മടങ്ങിയത്. അവിടെ ചെന്ന് കള്ളം പറയാൻ പറ്റില്ല. സത്യസന്ധമായ റിപ്പോർട്ട് കൊടുത്തില്ലെങ്കിൽ വിവരമറിയും.
എംഎൽഎമാർ ആർക്കുവേണ്ടി പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായ ഘടകകക്ഷികൾ ആർക്കുവേണ്ടി പറഞ്ഞു. സാമൂഹ്യ സംഘടനകൾ എന്തു പറഞ്ഞു. നേതാക്കൾ എന്താണ് അഭിപ്രായം പറഞ്ഞത്. ഇതെല്ലാം ഹൈക്കമാൻഡ് സംഘം കേന്ദ്രത്തെ ധരിപ്പിക്കും.
കേരളത്തിലെ മുഴുവൻ ആളുകളുമായി ബന്ധപ്പെട്ടിട്ട് മാത്രമേ ഒരു തീരുമാനമെടുക്കൂ പ്രിയങ്ക ഗാന്ധി വയനാട്ടിലെ എംപിയാണ്. അവിടെ സാമൂഹ്യബന്ധങ്ങൾ ഉണ്ട്. അതുകൊണ്ട് നമ്മൾ വെയിറ്റ് ചെയ്യണം. അല്ലാതെ തെരുവിലിറങ്ങി പ്രതിഷേധവും പ്രകടനവും നടത്തരുത്. ഇത് വിഭാഗീയതയുടെ കളിയാണ്. അത് നടക്കില്ല.
ഈ വിജയത്തിൽ മാധ്യമപ്രവർത്തകർക്കും റോൾ ഉണ്ട്. അവർ അഭിപ്രായം പറയുമ്പോൾ ആർക്കും ചൊറിയേണ്ട കാര്യമില്ല. പിണറായി വിജയൻറെ ദുർഭരണത്തിനെതിരെ പ്രതികരിച്ചവരാണ് മാധ്യമങ്ങൾ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേടു ടുകാര്യസ്ഥത ജനവിരുദ്ധത. അതു പൊതു ജനസമൂഹത്തിൽ കൊണ്ടുവന്ന ചർച്ചയാക്കിയതിൽ വലിയ പങ്കുണ്ട്.

