കൊൽക്കത്ത: പശ്ചിമബംഗാളിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലേറുമ്പോൾ സർക്കാറിനെ നയിക്കുക സുവേന്ദു അധികാരി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഈശ്വര നാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിട്ടുണ്ട്. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.
വെള്ളിയാഴ്ച ഗവർണർ ആർ.എൻ. രവിയെ കണ്ട് സർക്കാർ രൂപവത്കരിക്കാൻ സുവേന്ദു അധികാരി അവകാശവാദം ഉന്നയിച്ചിരുന്നു. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്.

