തിരുവനന്തപുരം : കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ സർക്കാർ ബസ്സുകളിലെ വനിത സൗജന്യ യാത്ര കേരളത്തിലേക്കും. യുഡിഎഫ് ഗവൺമെൻറ് ചുമതല ഏറ്റില്ലെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള നടപടികൾ തുടങ്ങി.
ഇതിൻറെ തുടക്കമായി കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ഏകദേശം കണക്കെടുപ്പിന് തുടക്കം കുറിക്കുകയാണ്. മെയ് 9 മുതൽ ബസ്സിലെ ടിക്കറ്റിനൊപ്പം മെയിൽ ഓഫ് ഫീമെയിൽ എന്ന രേഖപ്പെടുത്തണം. ഇത് സർക്കാർ വന്നാൽ ഉടൻ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് വേണ്ടിയാണെന്ന് കരുതുന്നു. മെയ് 15 മുതൽ പദ്ധതി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയിരുന്നു
തമിഴ്നാട് നേരത്തെ തന്നെ സൗജന്യ യാത്ര നടപ്പാക്കിയിരുന്നു. തെലങ്കാനകർണാടക സംസ്ഥാനങ്ങളിലും സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്.

