Spread the love

കോട്ടയം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയ കാരണങ്ങൾ പരിശോധിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണി ഇത് പരിശോധിക്കുമെന്നു കരുതുന്നു. കേരള കോൺഗ്രസ് തീർച്ചയായും ഇക്കാര്യം ചർച്ച ചെയ്യും.

 

ജയപരാജയങ്ങൾ രാഷ്ട്രീയത്തിൽ സാധാരണമാണ്. കേരളത്തിൽ ഒരു യുഡിഎഫ് തരംഗം ഉണ്ടായി.പാലായിൽ വലിയ രാഷ്ട്രീയ പോരാട്ടം ആണ് കാഴ്ചവച്ചത്. കഴിഞ്ഞതവണ 15000ത്തിൽ അധികം വോട്ടിനു വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഈ കുറി രണ്ടായിരത്തിലേക്ക് താഴ്ന്നു .

മുന്നണി മാറാതിരുന്നത് അബദ്ധമായോ എന്ന ചോദ്യത്തിന് അത്തരം ഒരു കാര്യം ചർച്ച തന്നെ പ്രസക്തമല്ല എന്നാണ് മറുപടി നൽകിയത്.