വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം.ഊട്ടിയിലേക്ക് പോയ കാർ കർണാടക ഗുണ്ടൽപേട്ടിന് സമീപം രാവിലെയാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് കാറിൽ സഞ്ചരിച്ചത്
കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മോഹിസ് സിദാൻ (മൂന്നര) എന്നിവർ മരിച്ചു എന്നാണ് ലഭിച്ച വിവരം..കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.

