Spread the love

ഇറാൻ യുദ്ധത്തിനിടെ യുഎഇയിൽ നിന്ന് ആശ്വാസവാർത്ത. വ്യോമ പാത പൂർണമായി തുറന്നതായും താത്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയതായും യു.എ.ഇ അറിയിച്ചു. ദുബായ് അബുദാബി വിമാനത്താവളങ്ങൾ ഇതോടെ പൂർണ്ണമായി പ്രവർത്തിക്കും.

 

ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പൂർണ തോതിൽ സർവീസ് നടത്താൻ കഴിയും. ഇറാൻ യുദ്ധത്തെ തുടർന്ന് കുത്തനെ കൂടിയ വിമാന ടിക്കറ്റ് നിരക്ക് കുറയാനും യു.എ.ഇയുടെ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തൽ.

തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ സ്പെഷ്യൽ ഫ്ലൈറ്റുകളായി സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കുൾപ്പെടെ സാധാരണ സർവീസിലേക്ക് വരാനാകും. സീറ്റുകൾ കൂടുകയും നിരക്ക് കുറയുകയും ചെയ്യും. നേരത്തെ യു.എ.ഇ വിമാനക്കമ്പനികൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇന്ത്യൻ വിമാനകമ്പനികൾ സർവീസ് പുനരാരംഭിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. താത്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്.

 

യുഎഇ വിമാനത്താവളം പൂർണ്ണ തോതിൽ പ്രവർത്തന സജ്ജം അല്ലാത്തതിനാൽ യൂറോപ്പിലേക്ക് മറ്റുമുള്ള വിമാന സർവീസുകൾക്ക് ഇതര രാജ്യങ്ങളിലൂടെ പോകേണ്ടി വരുന്നതിനാൽ ഇന്ത്യക്കാർക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.​