തൃശ്ശൂര്‍: ഏഴു വര്‍ഷം മുന്‍പ് നടന്ന പ്രണയവിവാഹത്തിന് ക്രൂരമായ അന്ത്യം. തൃശൂര്‍ ആനക്കല്ലില്‍ മുപ്പതുകാരിയായ ഉണ്ണിമായയെ ഭര്‍ത്താവ് ശിവപ്രസാദ് കിടപ്പുമുറിയില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തയി സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം അയാൾ താഴെയെത്തി ‘ഞാന്‍ അവളെ കൊന്നു’ എന്ന് സ്വന്തം അമ്മയോട് വിളിച്ചുപറഞ്ഞു. സംശയരോഗം തലയ്ക്കുപിടിച്ച ഭര്‍ത്താവിന്റെ ക്രൂരതയില്‍ തകര്‍ന്നത് ഉണ്ണിമായയുടെ ജീവന് പൊലിഞ്ഞു.
ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണെങ്കിലും ശിവപ്രസാദിന്റെ സംശയരോഗം ദാമ്പത്യത്തില്‍ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.ഇയാൾ സ്ഥിരമായി ഉണ്ണിമായയുടെ ഫോണ്പരിശോധിക്കുമായിരുന്നു. ആറുമാസം മുന്‍പും സമാനമായ രീതിയില്‍ ഉണ്ണിമായയെ ഇയാള്‍ കഴുത്തുഞെരിച്ചിരുന്നു. അന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയേണ്ടി വന്നെങ്കിലും പിന്നീട് ഇവര്‍ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ജോലിക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉണ്ണിമായയെ കൊന്ന വിവരം അമ്മയോട് പറഞ്ഞ ശേഷം ശിവപ്രസാദ് വീട്ടില്‍ നിന്നിറങ്ങി. എന്നാൽ ഇവരുടെ നിലവിളി കേട്ടെത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികളെ ഇയാളെ തടഞ്ഞു. പിന്നീട് അയ്യന്തോളില്‍ വെച്ച് ഇയാളെ പോലീസ് പിടികൂടിയതായാണ് സൂചന.
അതേസമയം ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ശിവപ്രസാദിന് സംശയരോഗം ആയിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവവുമാണ്. വിഷുവിന് ഇരുവരും വീട്ടില്‍ വന്നിരുന്നു. ഇത്രയും ക്രൂരമായ ചിന്ത മനസ്സിലുണ്ടായിരുന്നുവെന്ന് ഒരിക്കലും ചിന്തിച്ചില്ല.” ഉണ്ണിമായയുടെ പിതാവ് ജയന് പറഞ്ഞു.

