നിയമസഭാ തെരഞ്ഞെടുപ്പിൽ ആരു കേരളം ഭരിക്കുമെന്ന സൂചനകളുമായി എക്സിറ്റ് പോൾ ഫലങ്ങൾ വന്നുതുടങ്ങി. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും പൂർത്തിയായിതോടെയാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ പുറത്തുവന്നത്. ഇതുവരെ വന്ന ഫലങ്ങൾ യുഡിഎഫിന് മേൽകൈ നൽകുന്നു. എൻഡിഎ നാലുവരെ സീറ്റുകൾ നേടുമെന്നും പറയുന്നു
അഞ്ച് ശതമാനം വോട്ടിൻ്റെ മുൻതൂക്കമാണ് യുഡിഎഫിന് പ്രവചിക്കപ്പെടുന്നത്. യുഡിഎഫ് 44 ശതമാനവും എൽഡിഎഫ് 39 ശതമാനവും വോട്ട് നേടുമ്പോൾ ബിജെപിക്ക് 14 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനങ്ങൾ.
- സി എൻ എൻ എക്സിറ്റ് പോൾ : UDF-70-80, LDF 58-68 , BJP 0–4
- ആക്സിസ് മൈ ഇന്ത്യ UDF :78-90 LDF 49-62 NDA 0-3
- പീപ്പിൾസ് പൾസ് സർവ്വേ കേരളം : UDF 75-85, LDF 55-65 .NDA 0-3

