എറണാകുളം : കൂത്താട്ടുകുളത്ത് കിടപ്പുമുറിയില്‍ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .മംഗലത്ത് താഴം പനയക്കുന്നേല്‍ പ്രസാദിന്റെ മകള്‍ ശ്രീനന്ദനയാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മുറിയില്‍ നില്‍ക്കുകയായിരുന്ന ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.
പാമ്പിനെ കണ്ടതും വിദ്യാർത്ഥിനി ഉടൻ തന്നെ കട്ടിലിന് മുകളിലേക്ക് കയറിയതോടെയാണ് വലിയൊരു അപകടം ഒഴിവായത്. പിന്നീട് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടി.

