Spread the love

തിരുവനന്തപുരം: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പരാതിയിൽ കേസെടുത്തു. സ്ത്രീയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തൻറെ കൈയിൽ നിന്നും ഷിയാസ് കരീം 49 ലക്ഷത്തോളം രൂപ പലതവണയായി തട്ടിയെടുത്തു എന്നും യുവതി പരാതിയിൽ പറയുന്നു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. മാനസികമായി തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ പരാതി നൽകുന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകളും യുവതി പൊലീസിന് കൈമാറി.

ഷിയാസ് കരീമിനെതിരെ ഇന്നലെയാണ് യുവതി പരാതിയുമായി പാലാരിവട്ടം പോലീസിനെ സമീപിച്ചത്. വ്യവസായിയായ യുവതി കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലാണ് താമസിക്കുന്നത്.തന്നെ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് നിലവിൽ പരാതി നൽകാൻ തയ്യാറായതെന്നും യുവതി മൊഴി നൽകി.

അതേസമയം വിവാഹ വാഗ്ദാനം നൽ‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ 3 വർഷം മുൻപ് ഷിയാസ് കരീം പിടിയിലായിരുന്നു. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നുമായിരുന്നു പരാതി. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് അന്ന് ഷിയാസ് കരീമിനെ പിടികൂടിയത്.