Spread the love

ജില്ലാ കലക്ടറുടെ ബംഗ്‌ളാവിനു സമീപം പാമ്പ്, പാലായില്‍ വൃദ്ധയ്ക്കു പാമ്പുകടിയേറ്റു

കോട്ടയം: പാമ്പുകള്‍ ഇഴയുന്നു. കോട്ടയം നഗരമധ്യത്തിലെ ജില്ലാ കലക്ടറുടെ വസതിക്കു സമീപത്തു പാമ്പിനെ കണ്ടപ്പോള്‍ പാലായില്‍ വൃദ്ധയ്ക്കു പാമ്പുകടിയേറ്റു.

കലക്ടറുടെ വസതിയുടെ പരിസരത്ത് മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ കണ്ടിരുന്നു. പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. 6 മാസം മുന്‍പു കലക്ടറുടെ വസതിയുടെ പരിസരത്ത് നിന്നു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫിസ് പരിസരത്തും കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടു. പിടികൂടാനായില്ല. 2023 കാലഘട്ടത്തില്‍ കലക്ടറുടെ ബംഗ്‌ളാവ് നവീകരണത്തിന് 85 ലക്ഷം രൂപയോളം അനുവദിച്ചിരുന്നു.

കോട്ടയം പാലായില്‍ പുല്ലുവെട്ടുന്നതിനിടെ 73 കാരിക്കു പൊള്ളലേറ്റു. പാലാ ചെങ്ങളം പൊട്ടനാനിയ്ക്കല്‍ ആനിയമ്മ തോമസിനാണ് പാമ്പുകടിയേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.