Spread the love

തൃശൂർ:തൃശ്ശൂരിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മാടക്കത്തറ നാല് സെന്റ്‌ ഉന്നതിയിലെ നിഖില്‍ (22) ആണ് മരിച്ചത്. രാത്രി 10.30 നായിരുന്നു സംഭവം.

സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ജിന്‍റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.