വിശ്വാസ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്നത് മുസ്ലിം, ക്രൈസ്തവ നേതാക്കൾ, ലീഗിന് ആഭ്യന്തരമന്ത്രിപദം നൽകണമെന്ന നിലപാടിനെ ന്യായീകരിച്ച് രാഹുൽ ഈശ്വർ.
Facebook post
“മുസ്ലിം / ക്രിസ്‌ത്യൻ മന്ത്രിമാരെ എന്തെങ്കിലും ‘ഹിന്ദു ആവശ്യം’ ആയി ചെന്നാൽ സഹായിക്കുകയൊള്ളു. ഞാൻ ശബരിമല കാലത്തു ഇത് നേരിട്ട് കണ്ടതാണ് – നമ്മളുടെ പല കൂടിയ ‘ഹിന്ദു രാഷ്ട്രീയ നേതാക്കളെ’ കാണാൻ ചെന്നാൽ “അയ്യോ സുപ്രീം കോടതി വിധിയല്ലേ നമുക്കെന്തു ചെയ്യാൻ പറ്റും’ ‘ഞാൻ ഒരു മതേതരനാണ്, അത് കൊണ്ട് ഈ സമയത്തു നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ ഇടരുത്, ഞാനും സുപ്രീം കോടതിയെ എതിർക്കുകയാണ് എന്ന് പലരും വിചാരിക്കും’ എന്നൊക്കെ പറയും, ശബരിമല കേസ് തോറ്റതായിരിക്കും അയ്യപ്പൻറെ തീരുമാനം എന്നൊക്കെ ‘ഫിലോസോഫിക്കലി തള്ളും’. (ശരിക്കും അനുഭവിച്ച കാര്യങ്ങളാണ് പറയുന്നത്.. പോരാടി ജയിച്ചാൽ ഇതേ ഹിന്ദു നേതാക്കൾ പറയും – “മോനെ, നമ്മൾ ഒക്കെ ആദ്യമേ ശബരിമലയുടെ കൂടെ ആയിരുന്നു എന്ന്”

ക്രിസ്ത്യാനിയും മുസ്ലിമും ആയാൽ സത്യസന്ധതയോടെ വിശ്വാസ, ശബരിമല പ്രശ്നങ്ങളിൽ അടക്കം നമ്മൾ ഹിന്ദു വിശ്വാസികളോടൊപ്പം നിൽക്കു. മുസ്ലിം സംഘടനകൾ, ക്രിസ്‌ത്യൻ പിതാക്കന്മാർ ആണ് ആദ്യം തന്നെ ‘Save ശബരിമല’ പ്രക്ഷോഭത്തിന് പിന്തുണ നൽകിയതെന്ന് ഓർക്കുക.”

