Spread the love

കോട്ടയം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട വിജയം ജില്ലയിൽ പ്രതീക്ഷിക്കുന്നതായി മന്ത്രി വി എൻ വാസവൻ. 2021ൽ 9 ൽ 5 സീറ്റ് എൽഡിഎഫ് നേടി.

 

വോട്ടിംഗ് ശതമാനം ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമാണ്. പാർലമെൻറ് നിയമസഭ തദ്ദേശ തെരഞ്ഞെടുപ്പ്, ഒരു തെരഞ്ഞെടുപ്പിൽ ഉള്ള റിസൽട്ട് അല്ല തുടർന്ന്  മറ്റൊരു മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്.

കോട്ടയത്ത് എൽഡിഎഫ് നില മെച്ചപ്പെടു ത്തും. ഭൂരിപക്ഷത്തിന്റെ കാര്യത്തിലും മെച്ചപ്പെടും – വാസവൻ പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ വി എൻ വാസവൻ സിപിഎം ജില്ലാ സെക്രട്ടറി രഘുനാഥൻ ഒപ്പമാണ് വാർത്ത മാധ്യമങ്ങളെ കണ്ടത്