മുൻ മുഖ്യമന്ത്രിയും പിതാവുമായ ഉമ്മൻചാണ്ടിയെ ഇടതു സർക്കാർ വേട്ടയാടി എന്നാരോപിച്ച് പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രം ധരിച്ച് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത് കറുത്ത വസ്ത്രത്തിലാണ്
പിതാവ് ഉമ്മൻ ചാണ്ടിയെ ഇടതു സർക്ക് വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കണോ എന്നും ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചാണ്ടി

