സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ കിച്ചു സുധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാം പേജിലെ തന്‍റെ പേര് മാറ്റിയിരിക്കുകയാണ് രേണു സുധി. രേഷ്മ പി. തങ്കച്ചന്‍ എന്നാണ് പേര് മാറ്റിയത്. അക്കൗണ്ട് ഔദ്യോഗികമായി വെരിഫൈഡ് ആയതോടെയാണ് ഈ പേരു മാറ്റം. എന്നാൽ അക്കൗണ്ടിന്‍റെ പേര് ഇപ്പോഴും രേണു സുധിയെന്നു തന്നെയാണ്.
അടുത്തിടെയാണ് രേണു ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ പേര് മാറ്റിയതോടെ രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.

