Spread the love

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ശക്തമായ നിലയിൽ ആണെന്നും പാലാ മണ്ഡലത്തിന് ഇനി സജീവമായ എംഎൽഎ ഉണ്ടാകുമെന്നും ഇടതുമുന്നണി നേതാക്കൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ച് അറിയിച്ചതാണ് ഈ കാര്യം.

പാലാമണ്ഡലം ഇത്തവണ തിരിച്ചു പിടിക്കും. അതിന് അനുയോജ്യമായ സാഹചര്യമാണുള്ളത്. പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് പരിധി വിട്ടെന്നും ഇടതുമുന്നണി കോട്ടയം ജില്ലാ കൺവീനർ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി രഘുനാഥൻ, സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു