കൊല്ലം : മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അസാധാരണ രംഗങ്ങൾ.
പാർട്ടി പത്രത്തിന്റെയും ചാനൽ റിപ്പോർട്ടറുടെ രണ്ട് ചോദ്യങ്ങൾക്കും പാർട്ടി പത്രപ്രതിനിധിയുടെ ഒരു ചോദ്യത്തിനും മറുപടി മുഖ്യമന്ത്രി മടങ്ങിയതോടെ മറ്റ് മാധ്യമപ്രവർത്തകർ ശബ്ദമുയർത്തുകയായിരുന്നു. മാധ്യമപ്രവർത്തകർ ശബ്ദമുയർത്തി എങ്കിലും ഇനി നാളെ എന്ന ഒറ്റ മറുപടി പറഞ്ഞു മുഖ്യമന്ത്രി പിൻവാങ്ങുകയായിരുന്നു.
തുടർന്ന് മടങ്ങിയെത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർ ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താൻ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം മുഖ്യമന്ത്രി തിരികെ പോവുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരുമായി കയർത്തു സംസാരിക്കുന്ന പതിവുണ്ടെങ്കിലും ഇതാദ്യമായാണ് മാധ്യമപ്രവർത്തകർ എതിർ ശബ്ദമുയർത്തുന്നത്. പ്രസ്തുത വിഷയം വാർത്താമാധ്യമ ഗ്രൂപ്പുകളിൽ ചർച്ചയായിട്ടുണ്ട്.വീഡിയോയും പ്രചരിക്കുന്നു.

