Spread the love

തിരുവനന്തപുരം: പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ ഭർതൃപിതാവും സിന്ധു കൃഷ്ണയുടെ പിതാവുമായ എസ്. രംഗനാഥൻ അന്തരിച്ചു. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. സിന്ധുവിനെ കൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്.

അതേസമയം രംഗനാഥന്റെ മരണവാർത്ത ആദ്യം പങ്കുവെച്ചത് സിമിയുടെ മകളും കൊച്ചുമകളുമായ തൻവി സുധീർ ഘോഷാണ്. കാനഡയിൽ സ്ഥിരതാമസമാക്കിയ തൻവി പൂർണ്ണ ഗർഭിണിയായതിനാൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. “യാത്ര ചെയ്ത് വന്ന് അപ്പൂപ്പനെ അവസാനമായി ഒന്ന് കാണാൻ കഴിയില്ലെന്ന് ചിന്തിക്കുന്നത് അത്യന്തം വേദനാജനകമാണ്. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമാണിത്. അപ്പൂപ്പൻ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു, പക്ഷേ അവസാന നിമിഷം അരികിലുണ്ടാകാൻ എനിക്ക് കഴിയുന്നില്ല.” – തൻവി സോഷ്യൽ മീഡിയയിൽ കുറിച്ചു.