Spread the love

ഭർത്താവുമായി താൻ പിരിഞ്ഞാണ് താമസിക്കുന്നതെന്നും ആരുടെയും ജീവിതത്തിൽ ഒരു ഭാരമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി സീരിയൽ താരം ഗൗരി കൃഷ്ണൻ.

പുതിയ യൂട്യുബ് വ്ലോഗിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ‘ചേട്ടൻ എവിടെ ? അങ്ങോട്ട് പോകുന്നില്ലേ?’ എന്ന പ്രേക്ഷകയുടെ ചോദ്യത്തിനു മറുപടിയാണ്, തങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് നടി വെളിപ്പെടുത്തിയത്.

‘‘കൂട്ടു വേണം അതാണ് എന്റെയും പ്രശ്നം. പക്ഷേ അത് രണ്ട് പേർക്കും വേണം എന്നു തോന്നണം എന്നാലേ കാര്യമുള്ളൂ. പിന്നെ നല്ലൊരു കൂട്ടാകാൻ പറ്റാത്തതുകൊണ്ടു തന്നെ ആണ് ഇങ്ങനെയൊരു തീരുമാനം. അല്ലാതെ ആരും മോശമായതുകൊണ്ടല്ല.

എന്തായാലും എല്ലാവരും ഒരിക്കൽ മരിക്കും. അതിനു മുമ്പ് നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേർക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കിൽ എല്ലാം നല്ലതാകും.

സ്നേഹം നിർബന്ധിച്ച് നേടിയെടുക്കാൻ കഴിയുന്നതല്ലല്ലോ ! അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുള്ളവർക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പക്ട് ആണ്. ഒന്നിച്ച് ജീവിക്കുക എന്നതിന് ഒരുപാട് അർഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാൻ എങ്കിലും ഒരു കൂട്ട് േവണ്ടേ? ഞാൻ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നിൽ ഷോ ഓഫ് ചെയ്യാനല്ല.’’– എന്നാണ് ഗൗരിയുടെ മറുപടി