Spread the love

പാലാ: കോട്ടയം ജില്ലയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഷോൺ ജോർജിന്റെ മേധാവിത്വം അരക്കിട്ടുറപ്പിച്ചു. പരമ്പരാഗത പാർട്ടി നേതാക്കളെ വെട്ടി നിരത്താൻ ഷോണിന് കഴിഞ്ഞത് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ അകമഴിഞ്ഞ പിന്തുണയിൽ. ഷോൺ പാലായിൽ സ്ഥാനാർത്ഥിയായപ്പോൾ പിതാവ് പിസി ജോർജിന് പൂഞ്ഞാറും നേടിക്കൊടുത്തു. അങ്ങനെ ബിജെപിയുടെ ചരിത്രത്തിൽ കേട്ടുകേഴ് വിയില്ലാത്ത കാരൃങ്ങളാണ് നടക്കുന്നത്. അപ്പനും മകനും തൊട്ടടുത്ത മന്ധലങ്ങളിൽ മത്സരിക്കുക. ബിജെപി എന്ന പാർട്ടിക്കുവേണ്ടി ഇവർ രണ്ടാളും എന്തു സേവനം ചെയ്തു എന്നു ചോദിച്ചാൽ മുസ്ലീംങ്ങൾക്കെതിരെ കുറെ വർഗ്ഗീയ വിഷം ചീറ്റിയതല്ലാതെ മറ്റൊന്നും പറയാൻ ഇവർക്കില്ല.

ക്രിസ്തൃൻ നേതാവ് എന്ന ലേബലിൽ പാർട്ടിൽ നേതൃസ്ഥാനം നേടിയാണ് ഇവർ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതെന്നാണ് ആക്ഷേപം.ബിജെപിയെ ഇവർക്ക് വളരെ പെട്ടന്ന് തങ്ങളുടെ കുടുംബാധിപതൃ പാർട്ടിയാക്കാൻ കഴിഞ്ഞു.ബിജെപിക്ക് വേണ്ടി വെള്ളം കോരിയവരും വിറക് വെട്ടിയവരും ഷോണിന്റെ തേരോട്ടത്തിൽ ഔട്ട്. അടുത്തടുത്ത മന്ധലങ്ങളായ പാലാ,പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മന്ധലങ്ങളിൽ ബിജെപി കത്തോലിക്കാ സ്ഥാനാർത്ഥികളെ മാത്രം രംഗത്തിറക്കിയത് മറ്റു സമുദായങ്ങളിൽ ചർച്ചയായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ ഭൂരിപക്ഷ സമുദായത്തിലെ ഇടത് സ്ഥാനാർത്ഥിക്ക് ഇത് നേട്ടമാകാൻ സാധൃതയേറെയാണ്. ബിജെപിയുടെ കോട്ടയം ജില്ലയിലെ മുഖമായ നാരായണൻ നമ്പൂതിരി, ജയസൂരൃൻ, എൻ ഹരി, നോബിൾ മാതൃ, ലിജിൻ ലാൽ, വിഎം മനോജ് എന്നിരെല്ലാം സ്ഥാനാർത്ഥി പട്ടികയിൽ പുറത്തായി . പിസി ജോർജും ഷോണുമായി കാലങ്ങളായി അടുപ്പം സൂക്ഷിക്കുന്ന ബി രാധാകൃഷ്ണമേനോന് മാത്രം സീറ്റ് ലഭിക്കുകയും ചെയ്തു. ഷോണിന് ഭീഷണിയാകുമെന്ന് കണ്ട് കടുത്തുരുത്തി സീറ്റ് മോഹിച്ച് വന്നെത്തിയ ഇടത് വക്താവായിരുന്ന റെജി ലൂക്കോസിനെയും ഷോൺ വെട്ടിക്കളഞ്ഞു. പാർട്ടിക്ക് മുൻ തൂക്കമുള്ള കോട്ടയം, ഏറ്റുമാനൂർ, കുടുത്തുരുത്തി മന്ധലങ്ങൾല ഘടടകക്ഷികളായ ബിഡിജെഎസിനും ട്വന്റി ട്വന്റിക്കും നല്കുകയും നവാഗതരായ സ്ഥാനാർത്ഥികളെ രാഷ്ട്രീയ പരിചയമില്ലാത്ത രംഗത്തിറക്കിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം മാണി സി കാപ്പൻ

എംഎൽഎക്ക് എതിരായ പ്രതിഷേധ മാർച്ച്‌ പാലയിൽ മുടങ്ങിത് ഷോണിന് തിരിച്ചടിയായി.

 

കേരളത്തിലെ 140 എംഎൽഎ മാർക്കും എതിരെ ബിജെപി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച എംഎൽഎ ഓഫീസിലേക്കുള്ള മാർച്ച്‌ പാലയിൽ മുടങ്ങിയതിനു പിന്നിൽ മാണി സി കാപ്പനോട് അടുപ്പം ഉള്ള ഒരു വിഭാഗം ബിജെപി ക്കാർ ആണെന്ന ആരോപണം പാലായിൽ സജീവമാണ്.

ഷോണിന് ഏകദേശം 18000 മുതൽ 22000 വോട്ട് വരെ മുഴുവനായും സമാഹരിച്ചാൽ മാത്രമേ കെട്ടിവെച്ച കാശ് പോലും കിട്ടുകയുള്ളു. അതിലാണ് നിലവിലെ സാഹചര്യത്തിൽ വിള്ളൽ വീഴുന്നത്.

 

ബിജെപി ജില്ലാ നേതൃത്വം കൈപ്പിടിയിലൊതുക്കി പൂഞ്ഞാറിൽ നിന്നും ഷോൺ ജോർജ് വരുന്നത് പാലായിലെ ഒരു വിഭാഗം ബിജെപി പ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. 20000 ക്രിസ്ത്യൻ വോട്ട് താൻ ഉറപ്പായും പിടിക്കും എന്ന ഷോണിന്റെ അവകാവാദം മൂലമാണ് സംസ്ഥാന നേതൃത്വം ഷോണിന് പാലാ സീറ്റ്‌ കൊടുത്തത്. കേന്ദ്രമന്ത്രിമാർക്കൊപ്പം കത്തോലിക്ക സഭയിലെ ചില ബിഷപ് മാരെ സ്ഥിരമായി അരമനകളിൽ സന്ദർശിച്ചു അതു വാർത്തയാക്കി സീൻ കൊഴുപ്പിക്കുവാനും ഷോൺ ജോർജ് സ്ഥിരമായി ശ്രമിച്ചുകൊണ്ടിരുന്നിരുന്നു.മുനമ്പം വിഷയം ആളികത്തിക്കാനും ഷോൺ പരമാവധി ശ്രമിച്ചു. അവിടെയെല്ലാം ഉദ്ദേശിച്ച നേട്ടമുണ്ടാക്കാൻ ഷോൺ വഴി ബിജെപിക്ക് കഴിഞ്ഞില്ല.

അതിനിടയിൽ ഷോണിന് പാലായിൽ കാര്യമായി ക്രിസ്ത്യൻ വോട്ട് സമാഹരിക്കാൻ കഴിയില്ലന്നാണ് വിലയിരുത്തൽ. രൂപതയിലെ പ്രമുഖ വൈദികന്റെ ബന്ധുവിന് കടുത്തുരുത്തി സീറ്റ് നല്കിയതിന്റെ പ്രതൃപകാരം പാലായിൽ ജോസ് കെ മാണിക്ക് ലഭിക്കാനാണ് സാധൃത. ബിജെപിയുടെ രാഷ്ട്രീയവോട്ട് , പ്ലസ് ക്രിസ്തൃൻ വോട്ട് എന്ന കണക്കുകൂട്ടലിലാണ് ഷോൺ മുന്നോട്ട് നീങ്ങുന്നത്. എന്നാൽ പാർട്ടിയിലെ പരിചയ സമ്പന്നരായ നേതാക്കളെ തഴഞ്ഞ് ജില്ലയിലെ സീറ്റ് വിഭജനത്തിലുൾപ്പെടെ അപ്രമാധിപതൃം നേടിയതിൽ പ്രാദേശിക നേതാക്കളിൽ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി പാലാ പിടിക്കും എന്നുള്ള വൻ പ്രചാരണത്തിനപ്പുറം 25000 വോട്ടങ്കിലും പിടിക്കാൻ കഴിഞ്ഞില്ലങ്കിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്ന നിലയിലും ബിജെപി യിലെ ക്രിസ്ത്യൻ നേതാവ് എന്ന നിലയിലും അത് ഷോണിന് വലിയ തിരിച്ചടി ആകുമെന്നുറപ്പാണ്.