Spread the love

പാലക്കാട്: പാലക്കാട് പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടാഴി മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ( 31) ആണ് മരിച്ചത്.

മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.